റെയ്ഡ്കോ: വിദേശ കയറ്റുമതി ഉദ്ഘാടനം
1483607
Sunday, December 1, 2024 6:52 AM IST
കണ്ണൂർ: റെയ്ഡ്കോ ഫുഡ്സ് ഉത്പന്നങ്ങളുടെ വിദേശത്തേക്കുള്ള കയറ്റുമതിയുടെ ഔപചാരിക മായ ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് മാവിലായി കറിപൗഡർ ഫാക്ടറി അങ്കണത്തിൽ നിർവഹിക്കും. ആദ്യഘട്ടത്തിൽ യുഎഇ ലേക്കും തുടർന്ന് ഖത്തർ, സൗദി, ഒമാൻ, ബഹറിൻ തുടങ്ങിയ അറബ് രാജ്യങ്ങളിലേക്കും കയറ്റുമതി വ്യാപിപ്പിക്കും.