എൻജിഒ യൂണിയൻ ധർണ നടത്തി
1483606
Sunday, December 1, 2024 6:52 AM IST
കണ്ണൂർ: കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ ജീവനക്കാർ കൂട്ട ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ ഉദ്ഘാടനം ചെയ്തു.
സൂപ്പർ ന്യൂമറിയായി ജോലിചെയ്യുന്ന ഭിന്നശേഷി ജീവനക്കാരുടെ തസ്തിക ക്രമീകരണം പൂർത്തിയാക്കുക, സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുക, ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് അഡ്വാൻസ് അനുവദിക്കുക, സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.പി. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. പി.ആർ. സ്മിത, എൻ.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.