ശില്പശാല സംഘടിപ്പിച്ച് നവജ്യോതി കോളജ്
1483604
Sunday, December 1, 2024 6:52 AM IST
ചെറുപുഴ: നവജ്യോതി കോളജ് സൈൻ എറ്റ് ഓൾ ക്ലബിന്റെ നേതൃത്വത്തിൽ ക്രീയേറ്റീവ് കോപ്പി റൈറ്റിംഗ് ആൻഡ് സോഷ്യൽ മീഡിയ മാനേജിംഗ് എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
ക്രിയേറ്റീവ് റൈറ്റിംഗ് മേഖലയിലെ പ്രതിഭാശാലികളും ഈ മേഖലയിൽ മികച്ച പ്രവർത്തന പരിചയവും ഉള്ള ആഗ്നേയ ഡിജിറ്റൽ മീഡിയ ഹെഡ് ഓഫ് ഓപ്പറേറ്റേഴ്സായ ആർ. ജയകൃഷ്ണൻ, കണ്ടന്റ് സ്ട്രാറ്റജിസ്റ്റായ ഐസക് ടി. അനിൽ എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.
സോഷ്യൽ മീഡിയ മാനേജ്മെന്റിലും കണ്ടന്റ് ക്രിയേഷനിലും ഉള്ള നിരവധി നവീന സാധ്യതകളെപ്പറ്റി അറിവ് പകരുന്നതായിരുന്നു ക്ലാസുകൾ. അതോടൊപ്പം തൊഴിൽ സാധ്യതകളെപ്പറ്റിയും വിദ്യാർഥികൾക്ക് അറിവ് ലഭിച്ചു. കോളജ് പ്രിൻസിപ്പൽ ഡോക്ടർ കെ.കെ. സോമശേഖരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോളജ് ഡയറക്ടർ ഫാ. സിജോയ് പോൾ, സി.ജെ. ക്രിസ്റ്റി, അക്ഷര രഘു എന്നിവർ പ്രസംഗിച്ചു.