ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ
1483603
Sunday, December 1, 2024 6:52 AM IST
പയ്യാവൂർ: ഖത്തറിൽ മോട്ടോർ വർക്കുഷോപ്പ് തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 22,50,000 രൂപ തട്ടിയെടുത്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ശ്രീകണ്ഠപുരം കാവിൽ തെക്കൻമാരകത്ത് ഹൗസിൽ കെ.ടി. അബ്ദുൾ റസാഖാണ് (48) അറസ്റ്റിലായത്. പയ്യാവൂർ കവിയിൽ ഹൗസിൽ കെ.കെ. ജോസഫിനെയാണ് അബ്ദുൾ റസാഖ് ഉൾപ്പെടെ മൂന്നുപേർ ചേർന്ന് തട്ടിപ്പിനിരയാക്കിയത്. കേസിൽ ജാമ്യത്തിലിറങ്ങിയ അബ്ദുൾ റസാഖ് കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു.