ഊരുകൂട്ടം സംഘടിപ്പിച്ചു
1483602
Sunday, December 1, 2024 6:52 AM IST
പയ്യാവൂർ: പഞ്ചായത്ത് പരിധിയിലെ അംബേദ്കർ സെറ്റിൽമെന്റ് സമഗ്ര വികസന പദ്ധതി രൂപീകരണ ഊരുകൂട്ടം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രത്യേക പരിഗണന നല്‍കണമെന്ന് എംഎൽഎ പറഞ്ഞു. കോളനിയുടെ സമഗ്ര വികസനം മുന്നില്‍കണ്ട് ദീര്‍ഘ വീക്ഷണത്തോടെ പദ്ധതികള്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആനയടിയിൽ നടന്ന ചടങ്ങിൽ പയ്യാവൂർ പഞ്ചായത്ത് അംഗം കെ.ആർ. മോഹനൻ അധ്യക്ഷത വഹിച്ചു. എൻ.പി.ശ്രീധരൻ, പി.ആർ. രാഘവൻ, ജയിംസ് തുരുത്തേൽ, ഊരുമൂപ്പൻ ഗോപി, വിനോദ്കുമാർ, എൻ.പി. പ്രദീപ് എന്നിവർ പങ്കെടുത്തു.