പയ്യാവൂർ പട്ടയമേള: കൺവൻഷൻ നടത്തി
1483601
Sunday, December 1, 2024 6:51 AM IST
പയ്യാവൂർ: സംസ്ഥാന റവന്യൂ വകുപ്പിന്റെ സഹകരണത്തോടെ പയ്യാവൂർ പഞ്ചായത്ത് നടപ്പാക്കുന്ന പട്ടയമേളയുടെ ഭാഗമായി സംഘടിപ്പിച്ച അപേക്ഷകരുടെ കൺവൻഷൻ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസർ കെ.വി. ജിജു, മുൻ ഡപ്യൂട്ടി തഹസിൽദാർ ടി.കെ. പവിത്രൻ എന്നിവർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷീന ജോൺ, ജിൽസൺ കണികത്തോട്ടം, പ്രഭാവതി മോഹനൻ, രജനി സുന്ദരൻ എന്നിവർ നേതൃത്വം നൽകി.