നെൽക്കൃഷി നടീൽ ഉത്സവം
1483600
Sunday, December 1, 2024 6:51 AM IST
പെരുമ്പടവ്: കുറ്റൂർ വില്ലേജ് വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നെൽക്കൃഷി നടീൽ ഉത്സവം നടത്തി. നെല്ലിയാട് വയലിൽ എരമം-കുറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് ഉദ്ഘാടനം ചെയ്തു. കുറ്റൂർ വില്ലേജ് വനിത സംഘം പ്രസിഡന്റ് കെ. ഇന്ദിര അധ്യക്ഷത വഹിച്ചു. പി. ബാലകൃഷ്ണൻ, പി.വി. കമലാക്ഷൻ, സി.പി. സതീശൻ, സി.പി. ശശിധരൻ, പി. ദാക്ഷായണി തുടങ്ങിയവർ പ്രസംഗിച്ചു.