മലബാർ കാൻസർ സെന്ററിന് കൊച്ചി കപ്പൽശാലയുടെ സിഎസ്ആർ സഹായം
1483599
Sunday, December 1, 2024 6:51 AM IST
കണ്ണൂർ: കൊച്ചി കപ്പൽശാലയുടെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി തലശേരി മലബാർ കാൻസർ സെന്ററിന് റീഹാബിലിറ്റേഷൻ ഓങ്കോളജി വിഭാഗത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകാൻ ധാരണയായി.
പദ്ധതിക്കായി കൊച്ചി കപ്പൽ ശാല 35 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2024-25 വർഷത്തിൽ റീഹാബിലിറ്റേഷൻ ഓങ്കോളജി വിഭാഗത്തിൽ ലോ ലേസർ തെറാപ്പി അഥവാ ലോ ലെവൽ ലേസർ തെറാപ്പിക്ക് തുടക്കം കുറിക്കും. ശാരീരിക കലകളുടെ പുനരുജ്ജീവനത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന തിനും ഉപയോഗിക്കുന്ന അടിസ്ഥാന ചികിത്സാ രീതിയാണ് ലോ ലേസർ തെറാപ്പി.