യുവ ചേപ്പറമ്പ് നാടകോത്സവം ഇന്ന് തുടങ്ങും
1483597
Sunday, December 1, 2024 6:51 AM IST
ശ്രീകണ്ഠപുരം: യുവ ചേപ്പറമ്പിന്റെ അഞ്ചാമത് നാടകോത്സവം ഇന്നു മുതൽ നാലുവരെ നടക്കും. ഇന്ന് വൈകുന്നേരം 6.30ന് നാടകസംവിധായകൻ ജയൻ തിരുമന ഉദ്ഘാടനം ചെയ്യും. തുടർന്ന് തിരുവനന്തപുരം ശ്രീനന്ദയുടെ ‘യാനം' അരങ്ങേറും. നാളെ നഗരസഭ അംഗങ്ങളായ സിജോ മറ്റപ്പള്ളി, ടി.ആർ. നാരായണൻ, ഷംന ജയരാജ്, കെ.ജെ. ജോണി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം' അരങ്ങിലെത്തും. ചൊവ്വാഴ്ച വിമുക്തി കോ-ഓർഡിനേറ്റർ വി.വി ഷാജി, അധ്യാപകൻ പി. രാജേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം നടനസഭയുടെ "റിപ്പോർട്ട് നമ്പർ 79' അരങ്ങേറും. ബുധനാഴ്ച സമാപനവും ചാരിറ്റി തുക കൈമാറലും ശ്രീകണ്ഠപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.എം. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ആറ്റിങ്ങൽ ശ്രീധന്യയുടെ ‘അപ്പ' നാടകം അരങ്ങേറും.