മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1483595
Sunday, December 1, 2024 6:51 AM IST
പയ്യാവൂർ: കാഞ്ഞിരക്കൊല്ലി വിമലാംബിക പള്ളി, ക്രെഡിറ്റ് യൂണിയൻ, ഉളിക്കൽ ജെയ്സൺസ് അക്കാദമി എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ, കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരകൊല്ലി ഇടവക വികാരി ഫാ. അലക്സ് നിരപ്പേൽ അധ്യക്ഷത വഹിച്ചു. ക്രെഡിറ്റ് യൂണിയൻ സെക്രട്ടറി ജോർജ് ആനിത്തോട്ടം ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് രണ്ടാം വാർഡ് അംഗം സജന അരുൺ ഞവരക്കാട്ട്, സ്കൂൾ മുഖ്യാധ്യാപകൻ ബോബി ചെറിയാൻ, മെഡിക്കൽ ക്യാമ്പ് കോ-ഓർഡിനേറ്റർ രാജു തോമസ്, ജെയ്സൺസ് അക്കാദമി അഡ്മിനിസ്ട്രേറ്റർ ജെറിൻ കെ. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.