ക​ണ്ണൂ​ർ: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ഏ​ഴു ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ അ​ഷ​റ​ഫ്, ഫ​ർ​ഹാ​ൻ എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് പ​ള്ളി​ക്കു​ന്നി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്.