കൊയ്യം ജിഎച്ച്എസ്എസ് സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
1483593
Sunday, December 1, 2024 6:51 AM IST
ശ്രീകണ്ഠപുരം: ജിഎച്ച്എസ്എസ് സുവർണ ജൂബിലി ആഘോഷങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം കൊയ്യം ജനാർദനൻ, പി. സുരേഖ, എൻ.വി. രമ്യ, രശ്മി സുരേഷ്, കെ.കെ. രഘുനാഥൻ, ടി. രാജ്കുമാർ, കെ.എം. ഇബ്രാഹിം, പ്രധാന അധ്യാപിക കെ. സുമ, എം.വി. സുനിൽകുമാർ, എൻ.വി. രമേശൻ, വിദ്യാ രാജീവ്, ഇ.എൻ. രാജീവൻ, കെ.പി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.