എയ്ഡ്സ് ദിനാചരണം നടത്തി
1483592
Sunday, December 1, 2024 6:51 AM IST
കണ്ണൂർ: കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലെ സ്നേഹതീരം എംഎസ്എം സുരക്ഷാ പ്രോജക്ട് സംഘടിപ്പിച്ച എയ്ഡ്സ് ദിന പരിപാടി കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഡയറക്ടർ ടി.അഭിലാഷ് അധ്യക്ഷനായിരുന്നു.
പ്രോജക്ട് മാനേജർ പി.പി. സ്നേഹ, രമ്യ രഞ്ജിത്ത്, പി. ലോറൻസ്, കെ.അമൃത കെ, ജില്ലാ പഞ്ചായത്ത് മൈഗ്രന്റ് സുരക്ഷാ പ്രോജക്ട് മാനേജർ സി.എ. നമിത എന്നിവർ പ്രസംഗിച്ചു. സൗജന്യ എച്ച്ഐവി നിർണയ ടെസ്റ്റ്, ലഘുലേഖ, റെഡ് റിബൺ വിതരണം, എയ്ഡ്സ് ദിന പ്രതിജ്ഞ, സംശയ ദുരീകരണം എന്നിവ നടത്തി.