ഇ​രി​ട്ടി: ആ​ന​യെ തു​ര​ത്താ​ൻ ആ​റ​ളം ഫാ​മി​ലെ​ത്തി ഒ​ടു​വി​ൽ തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യാ​തെ ഫാ​മി​നു​ള്ളി​ൽ ആ​സ്ഥാ​ന മ​ന്ദി​രം നി​ർ​മി​ച്ച് സ്ഥി​ര​താ​മ​സ​മാ​ക്കി​യ ക​ഥ​യാ​ണ് ആ​റ​ളം ഫാ​മി​ലെ ആ​ർ​ആ​ർ​ടി​ക്ക് പ​റ​യാ​നു​ള്ള​ത്. രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ​നി​ന്ന് ഒ​രു ദി​വ​സം എ​ത്ര ആ​ന​ക​ളെ തു​ര​ത്തു​ന്നു​വെ​ന്ന് ചോ​ദി​ച്ചാ​ൽ ആ​ർ​ആ​ർ​ടി​ക്ക് പോ​ലും ക​ണ​ക്കു​ക​ൾ ഉ​ണ്ടാ​വി​ല്ല. നൂ​റോ​ളം ആ​ന​ക​ളെ മെ​രു​ക്കാ​ൻ ദ്രു​ത​ക​ർ​മ​സേ​ന​യ്ക്ക് 12 സ്ഥി​രം സ്റ്റാ​ഫു​ക​ളും ഒ​ൻ​പ​ത് വാ​ച്ച​ർ​മാ​രു​മാ​ണു​ള്ള​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മു​ഴു​വ​ൻ ജോ​ലി​ചെ​യ്യ​ണ്ട ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളാ​ണ് വ​ർ​ധി​ച്ച ആ​ന​ശ​ല്യം കൊ​ണ്ട് ആ​റ​ളം ഫാ​മി​ൽ മാ​ത്രം ഒ​തു​ങ്ങി​പ്പോ​യ​ത്.

യ​ന്ത്ര​വാ​ളും തെ​ങ്കാ​ശി
പ​ട​ക്ക​വും

ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ എം. ​ഷൈ​നി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ർ​ആ​ർ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ടീ​മി​ന്‍റെ പ്ര​ധാ​ന ആ​യു​ധ​ങ്ങ​ൾ യ​ന്ത്ര​വാ​ളും തെ​ങ്കാ​ശി പ​ട​ക്ക​ങ്ങ​ളു​മാ​ണ്. കൂ​ടാ​തെ പോ​യി​ന്‍റ് 315 റൈ​ഫി​ൾ അ​ഞ്ചെ​ണ്ണം, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടു​പി​ടി​ക്കാ​ൻ രാ​ത്രി​യും പ​ക​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന തെ​ർ​മ​ൽ ഇ​മേ​ജ് ഡ്രോ​ൺ, പ​മ്പ് ആ​ക്ഷ​ൻ ഗ​ൺ ര​ണ്ടെ​ണ്ണം, ഒ​രു വാ​ഹ​നം എ​ന്നി​വ​യാ​ണ് ആ​ർ​ആ​ർ​ടി ക്ക് ​സ്വ​ന്ത​മാ​യു​ള്ള​ത്.

ഇ​പ്പോ​ൾ പു​തു​താ​യി ക​ടു​വ​ക​ളെ അ​ട​ക്കം പി​ടി​കൂ​ടാ​ൻ ക​ഴി​യു​ന്ന ര​ണ്ട് കൂ​ടു​ക​ൾ കൂ​ടി ആ​ർ​ആ​ർ​ടി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട് . ശി​വ​കാ​ശി പ​ട​ക്ക​ത്തി​ന്‍റെ ശ​ബ്ദം സു​പ​രി​ചി​ത​മാ​യ​തോ​ടെ അ​റ​ക്ക​വാ​ളി​ന്‍റെ ശ​ബ്ദ​മു​ണ്ടാ​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ആ​ന​ക​ളെ ഓ​ടി​ക്കു​ന്ന​ത്. എ​ങ്കി​ലും പ​ല​പ്പോ​ഴും ആ​ന​ക​ൾ ആ​ർ​ആ​ർ​ടി ക്ക് ​നേ​രെ തി​രി​യും. കൂ​കി​യും ഉ​ച്ച​ത്തി​ൽ ക​ര​ഞ്ഞും വാ​ഹ​ന​ത്തി​ൽ അ​ടി​ച്ചു​മാ​ണ് പ​ല​പ്പോ​ഴും ആ​ന​ക​ളെ പി​ന്തി​രി​പ്പി​ക്കു​ന്ന​ത്.

ജീ​വ​കാ​രു​ണ്യത്തിന്‍റെ കരങ്ങൾ

ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്തു​ന്ന​തി​ൽ മാ​ത്ര​മ​ല്ല ഫാ​മി​ലെ താ​മ​സ​ക്കാ​രു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഓ​ടി​യെ​ത്തു​ന്ന​തും പ​തി​വാ​ണ്. രാ​ത്രി വൈ​കി എ​ത്തു​ന്ന​വ​രെ സു​ര​ക്ഷി​ത​മാ​യി വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക, ഗ​ർ​ഭി​ണി​ക​ളെ​യും രോ​ഗി​ക​ളെ​യും രാ​ത്രി​യി​ൽ സു​ര​ക്ഷി​ത​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്നു. ഏ​ഴു​പേ​ർ അ​ട​ങ്ങു​ന്ന മൂ​ന്ന് ബാ​ച്ചു​ക​ളാ​യാ​ണ് ഇ​വ​രു​ടെ ഡ്യൂ​ട്ടി . മ​രം വീ​ണ് വ​ഴി ത​ട​സ​പ്പെ​ടു​ന്ന​തും ആ​ന ത​ക​ർ​ക്കു​ന്ന ഫെ​ൻ​സിം​ഗും ശ​രി​യാ​ക്കു​ന്ന​ത് ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളാ​ണ്. പ​ല​പ്പോ​ഴും തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കാ​ർ​ക്ക് കാ​വ​ൽ നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​വു​മു​ണ്ട്.

അ​നു​ഭ​വ​പ​രി​ച​യം കൊ​ണ്ട് മാ​ത്ര​മാ​ണ് ആ​ർ​ആ​ർ​ടി ഫാ​മി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഫാ​മി​നു​ള്ളി​ൽ ത​മ്പ​ടി​ക്കു​ന്ന ഓ​രോ ആ​ന​ക​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ സ്വ​ഭാ​വ​ത്തെ​കു​റി​ച്ചും കൃ​ത്യ​മാ​യ പ​ഠ​നം ന​ട​ത്തി​യാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം. ആ​ന ഇ​റ​ങ്ങു​ന്ന വ​ഴി​ക​ൾ, ത​മ്പ​ടി​ക്കു​ന്ന പ്ര​ദേ​ശം തു​ട​ങ്ങി​യ​വ ആ​ർ​ആ​ർ​ടി​ക്ക് മ​നഃ​പാ​ഠ​മാ​ണ്.

ജീ​വ​ൻ പ​ണ​യം​വ​ച്ച് ആ​ന​ക​ളെ തു​ര​ത്തു​മ്പോ​ൾ ഇ​വ​ർ​ക്ക് മു​ന്നി​ൽ ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന​ത് പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ കാ​ടു​ക​ളാ​ണ്. കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റി​യാ​ൽ ആ​ന​ക​ൾ വ​ന​ത്തി​ലേ​ക്ക് പി​ൻ​വ​ലി​യു​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. കാ​ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി​മാ​റ്റാ​ൻ ആ​ർ​ഡി​എ​മ്മി​ന് ക​ത്ത് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ആ​ർ​ആ​ർ​ടി.