പ​രി​യാ​രം: ക​ഴി​ഞ്ഞ ദി​വ​സം പു​ഴ​യി​ല്‍ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തി​രു​വ​ട്ടൂ​രി​ലെ ത​ട്ടി​ക്കൂ​ട്ടി വീ​ട്ടി​ല്‍ ടി.​കെ. മെ​ഹ്റൂ​ഫി​ന്‍റെ (27) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ തി​രു​വ​ട്ടൂ​ര്‍ കു​റ്റേ​രി പു​ഴ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 10ന് ​രാ​ത്രി 11.50 ന് ​പ​രി​യാ​രം ഗ്രേ​ഡ് എ​സ്ഐ വി​ന​യ​ന്‍ ചെ​ല്ല​രി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​റ്റ്യേ​രി ക​ട​വി​ല്‍ മ​ണ​ല്‍ ക​ട​ത്തി​നെ​തി​രെ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​എ​സ്ഐ​മാ​രാ​യ പ്ര​കാ​ശ​ന്‍, രാ​ജേ​ഷ് കു​മാ​ര്‍, സീ​നി​യ​ര്‍ സി​പി​ഒ ര​തീ​ഷ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ മെ​ഹ്റൂ​ഫ് അ​ട​യ്ക്ക​മു​ള്ള നാ​ലം​ഗ​സം​ഘം ടി​പ്പ​ര്‍ ലോ​റി​യി​ല്‍ മ​ണ​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ മ​ണ​ല്‍​ക​ട​ത്ത് സം​ഘം പു​ഴ​യി​ലേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ മെ​ഹ്റൂ​ഫി​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​റ്റേ​ന്ന് കൂ​ട്ടു​കാ​ർ മെ​ഹ്റൂ​ഫി​നെ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സി​ല്‍ അ​റി​യി​ച്ച​പ്പോ​ള്‍ സൈ​ബ​ര്‍ സെ​ല്‍ വ​ഴി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ഞ്ഞി​ര​ങ്ങാ​ട് ഉ​ണ്ടെ​ന്ന വി​വ​ര​മാ​ണ് ല​ഭി​ച്ച​തെ​ന്നു പോ​ലീ​സ് അ​വ​രോ​ട് പ​റ​ഞ്ഞി​രു​ന്നു.

കാ​ണാ​താ​യ​തി​ന് കേ​സെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ബ​ന്ധു​ക്ക​ള്‍ വ​ര​ണ​മെ​ന്നും പോ​ലീ​സ് നി​ര്‍​ബ​ന്ധം പി​ടി​ച്ച​താ​യി മെ​ഹ്റൂ​ഫി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 10.30 നാ​ണ് മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന മെ​ഹ്റൂ​ഫി​ന്‍റെ ഉ​പ്പ മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സു​ഹൃ​ത്തു​ക്ക​ള്‍ പു​ഴ​യി​ൽ തെ​ര​ച്ചി​ല്‍ ന​ട​ത്തി വ​രു​ന്ന​തി​നി​യി​ലാ​ണു മൃ​ത​ദേ​ഹം തി​രു​വ​ട്ടൂ​ര്‍ കു​റ്റേ​രി പു​ഴ​യി​ല്‍ പൊ​ങ്ങി​യ​ത്. തു​ട​ർ​ന്ന് പ​രി​യാ​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ര്‍ മൃ​ത​ദേ​ഹം മാ​റ്റാ​ന്‍ സ​മ്മ​തി​ച്ചി​​ല്ല.

പോ​ലീ​സി​നെ​തി​രാ​യ പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​തോ​ടെ പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ. ​വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ത​ളി​പ്പ​റ​മ്പ് ആ​ര്‍​ഡി​ഒ ടി.​വി. ര​ഞ്ജി​ത്ത്, ത​ഹ​സി​ല്‍​ദാ​ര്‍ പി. ​സ​ജീ​വ​ന്‍, പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഷീ​ബ, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പി.​വി. വി​നോ​ദ് എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പോ​ലീ​സി​നു വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ന​ട​പ​ടി​ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ര്‍​ഡി​ഒ ഉ​റ​പ്പു​ന​ല്‍​കി​യ​ശേ​ഷ​മാ​ണു ഇ​ന്‍​ക്വ​സ്റ്റിന് ‍ നാ​ട്ടു​കാ​ര്‍ സ​മ്മ​തി​ച്ച​ത്. തി​രു​വ​ട്ടൂ​ര്‍ അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പ​ത്തെ മു​ഹ​മ്മ​ദ്കു​ഞ്ഞി-​റം​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മെ​ഹ്‌​റൂ​ഫ്. മു​സ്ഫി​റ, ത​ന്‍​സീ​റ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.