ത​ളി​പ്പ​റ​മ്പ്: ടാ​ഗോ​ര്‍ വി​ദ്യാ​നി​കേ​ത​ന്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലേ​ക്കു​ള്ള കാ​മ്പ​സ് റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍ എം​പി. ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന ടാ​ഗോ​ര്‍ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​ത്തെ ബാ​ധി​ക്കു​ന്ന ത​ട​സ​ങ്ങ​ൾ നീ​ക്കാ​ൻ സാ​ധ്യ​മാ​യ​ത് എ​ല്ലാ ചെ​യ്യു​മെ​ന്നും എം​പി പ​റ​ഞ്ഞു.

സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ക​ല്ലി​ങ്കീ​ല്‍ പ​ദ്മ​നാ​ഭ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എം. ര​വീ​ന്ദ്ര​നാ​ഥ്, ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ പി. ​ര​ജി​ല, കെ.​പി ഖ​ദീ​ജ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ബി​ജു മോ​ഹ​ന്‍, പി. ​രാ​ജേ​ഷ്, പി.​വി. ജ​യ​ന​മോ​ള്‍, എ​ന്‍.​വി. രാ​മ​ച​ന്ദ്ര​ന്‍, വി​എ​ച്ച്എ​സ്ഇ പ്രി​ന്‍​സി​പ്പ​ൽ കെ.​ഗീ​ത, പ്രി​ന്‍​സി​പ്പ​ൽ സ​ജി ജോ​ണ്‍, മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​ആ​ന​ന്ദ​ന്‍, കെ.​ജെ അ​ലോ​ഷ്യ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.