വ്യാപാരികൾ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും: ദേവസ്യ മേച്ചേരി
1478763
Wednesday, November 13, 2024 6:34 AM IST
തളിപ്പറമ്പ്: വാടകകെട്ടിങ്ങൾക്ക് 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെതിരേ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജന.സെക്രട്ടെറി ദേവസ്യ മേച്ചേരി. തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന് ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
ജില്ലാ ജന. സെക്രട്ടറി പി.ബാസിത് മുഖ്യാതിഥിയായിരുന്നു. കെ.എസ്.റിയാസ് അധ്യക്ഷത വഹിച്ചു. കെ.യു.വിജയകുമാര്‍, സോണി അബ്ദുറഹ്മാന്, പ്രദീപ് കുമാര്‍, എം.എ.മുനീര്‍, പി.പി.മുഹമ്മദ് നിസാര്‍, പി.വി.അബ്ദുള്ള, നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.റിയാസിനെ വീണ്ടും തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റായി തെരഞ്ഞെടുത്തു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് റിയാസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.