മ​ട്ട​ന്നൂ​ർ: പ​ഴ​ശി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ച്ചു വെ​ള്ളം സം​ഭ​രി​ക്കാ​ൻ തു​ട​ങ്ങി. അ​ണ​ക്കെ​ട്ടി​ന്‍റെ 16 ഷ​ട്ട​റു​ക​ളു​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ അ​ട​ച്ച​ത്. വേ​ന​ൽ ചൂ​ട് ക​ഠി​ന​മാ​കു​ക​യും കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നു വെ​ള്ള​ത്തി​ന്‍റെ ക്ഷാ​മം ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​ണു ഷ​ട്ട​റു​ക​ൾ അ​ട​ച്ചു വെ​ള്ളം സം​ഭ​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും അ​ട​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മൂ​ന്ന് ഷ​ട്ട​റു​ക​ൾ​ക്ക് ചോ​ർ​ച്ച ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ ഷ​ട്ട​റു​ക​ളു​ടെ ചോ​ർ​ച്ച പ​രി​ഹ​രി​ച്ചാ​ണ് അ​ട​ച്ച​ത്. ജി​ല്ല​യി​ലെ മി​ക്ക കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യി​ലേ​ക്കും വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തും പ​ഴ​ശി ഡാ​മി​ൽ നി​ന്നാ​ണ്. മ​ഴ​ക്കാ​ല​ത്ത് ഷ​ട്ട​റു​ക​ൾ തു​റ​ന്നാ​ൽ ന​വം​ബ​ർ മാ​സ​ത്തോ​ടെ​യാ​ണു ഷ​ട്ട​റു​ക​ൾ അ​ട​ച്ചു വെ​ള്ളം സം​ഭ​രി​ക്കാ​റു​ള്ള​ത്.

കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നും കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി പ​ഴ​ശി ക​നാ​ലി​ലേ​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​തി​നു​മാ​ണു ഷ​ട്ട​റു​ക​ൾ അ​ട​ച്ച​ത്. പ​ഴ​ശി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ച്ച് ജ​ല​സം​ഭ​ര​ണം ന​ട​ത്തു​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജ​ല​അ​ഥോ​റി​റ്റി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചി​രു​ന്നു.