കാണാതായ യുവാവ് തൂങ്ങിമരിച്ച നിലയിൽ
1490069
Friday, December 27, 2024 1:03 AM IST
ഇരിട്ടി: ചെടിക്കുളം കൊക്കോടുനിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീടികയിൽ സന്തോഷിനെയാണ് (26 ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ സന്തോഷിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ ആറളം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുര്യാക്കോസ്-സാലി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ : സൗമ്യ , സന്ന്യ.