ദേശീയപാത നിർമാണത്തിനെത്തിയെ ജാർഖണ്ഡ് സ്വദേശി ഉറക്കത്തിൽ മരിച്ചു
1490072
Friday, December 27, 2024 1:03 AM IST
തളിപ്പറമ്പ്: ദേശീയപാത നിർമാണ ജോലിക്കെത്തിയ അന്യസംസ്ഥാന സ്വദേശിയെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി കമലേഷ് റാമാണ് (33) മരിച്ചത്. ബുധനാഴ്ച രാവിലെ ഉറക്കമുണരാത്തതിനെ തുടർന്ന കൂടെയുള്ളവർ തട്ടി വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്. കമലേഷ്റാമിന്റെ ഭാര്യാപിതാവ് പ്രഭുറാമും തൊഴിലാളികൾക്കൊപ്പമുണ്ടായിരുന്നു. കണ്ണൂർ മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിമാനം വഴി സ്വദേശത്തേക്ക് കൊണ്ടു പോയി.