അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
1490068
Friday, December 27, 2024 1:03 AM IST
പഴയങ്ങാടി: പഴയങ്ങാടി റെയിൽവേ അടിപ്പാതയുടെ സമീപത്തെ ട്രാക്കിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ഏകദേശം 60 വയസ് പ്രായം തോന്നിക്കും. വെള്ളമുണ്ടും ഇളം കറുപ്പ് ഷർട്ടുമാണ് വേഷം. ഇരുനിറമാണ്. പഴയങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.