മീൻ പിടിക്കാൻ കനാൽ തുരങ്കത്തിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
1490071
Friday, December 27, 2024 1:03 AM IST
മട്ടന്നൂർ: കീച്ചേരി ചെള്ളേരി കനാൽ തുരങ്കത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കായലൂർ കുംഭം മൂല സ്വദേശി റാഷിദാണ് (35) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാനെത്തിയതായിരുന്നു. ചങ്ങാടം ഉപയോഗിച്ച് വെള്ളത്തിൽ ഇറങ്ങിയപ്പോൾ റാഷിദ് മുങ്ങിപ്പോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാവശേരിപറമ്പിൽ ചിക്കൻ സ്റ്റാൾ നടത്തുകയായിരുന്നു. കാദർ -സുബൈദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: നൗഫൽ, ഉമൈലത്ത്, റഹ്നാസ്, അജ്മൽ.