ചെങ്ങന്നൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കണ്ണൂർ സ്വദേശി മരിച്ചു
1490073
Friday, December 27, 2024 1:03 AM IST
കൂത്തുപറന്പ്: ചെങ്ങന്നൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കണ്ണൂർ സ്വദേശി മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. കൂത്തുപറന്പ് കോട്ടയം മലബാർ കിണവക്കലിലെ തട്ടാൻകണ്ടി വീട്ടിൽ ബാബു-പ്രീത ദമ്പതികളുടെ മകൻ വിഷ്ണു (23) വാണ് മരിച്ചത്.
ചെങ്ങന്നൂരിൽ എൻജിനിയറിംഗ് കോളജ് വിദ്യാർഥിയായിരുന്നു. ഇന്നലെ രാവിലെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്താൽ നിയന്ത്രണം വിട്ട ബൈക്ക് 15 അടിയോളം ഉയരത്തിൽ പൊങ്ങി ബോർഡിൽ തല ഇടിച്ചാണ് വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് അന്പലപ്പുഴ കരൂർ പുതുവൽ വിവേകിനാണ് പരിക്കേറ്റത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സഹോദരി: ബബിത (വിദ്യാർഥിനി).