ശീതകാല പച്ചക്കറിത്തൈകൾ വിതരണം ചെയ്തു
1478490
Tuesday, November 12, 2024 7:00 AM IST
ചെറുപുഴ: വൈസ്മെൻ ഇന്റർനാഷണൽ പുളിങ്ങോം-പാലാവയൽ ക്ലബിന്റെ നേതൃത്വത്തിൽ ശീതകാല പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. പുളിങ്ങോം ബസാറിൽ നടന്ന പരിപാടിയിൽ വിതരണോദ്ഘാടനം ജോൺസൺ സി. പടിഞ്ഞാത്ത് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ബിജോയി പാമ്പക്കൽ അധ്യക്ഷത വഹിച്ചു. ജോയി കൊച്ചുകുന്നത്ത്, ജോസ് അഗസ്റ്റിൻ, ജോർജ് സെബാസ്റ്റ്യൻ, റെജി അറയ്ക്കൽ, മാത്യു താമരശേരി, ജോളി കാണ്ടാവനം, ഷെബി ചൊവ്വാറ്റുകുന്നേൽ, രാജു പാഴൂർ എന്നിവർ നേതൃത്വം നൽകി.
സൗജന്യ നിരക്കിലാണു തൈകൾ വിതരണം ചെയ്തത്. വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് കേരളയുടെ മികച്ചയിനം പച്ചക്കറിത്തൈകളാണ് വിതരണം ചെയ്തത്. പച്ചമുളക്, തക്കാളി, പാവൽ, വഴുതിന, വെണ്ട, കാന്താരി, പടവലം, കക്കിരി, ഞരമ്പൻ, കാപ്സിക്കം, കാബേജ്, കോളിഫ്ലവർ തുടങ്ങിയ 12 ഇനം തൈകളാണു വിതരണം ചെയ്തത്.