മുനന്പം: ശാശ്വത പരിഹാരം കാണണമെന്ന് കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ്
1478486
Tuesday, November 12, 2024 7:00 AM IST
കൊച്ചി: കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന മുനമ്പം തീരദേശവാസികളുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്ന് കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ് ആവശ്യപ്പെട്ടു. മുനമ്പം നിവാസികള്‍ കാലങ്ങളായി അനുഭവിച്ചു വരുന്ന വസ്തുക്കള്‍ വഖഫിന്റേതാണെന്നു ചിലര്‍ തെറ്റായ പ്രചാരണം നടത്തുകയാണ്.
മുനമ്പത്ത് അതിജീവനത്തിനായി പോരാടുന്ന തീരദേശജനതയോട് കേരളത്തിലും ലോക മെമ്പാടുമുള്ള സന്യസ്ത സമൂഹങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.
കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ പൂര്‍ണ പിന്തുണ നീതിക്കുവേണ്ടി നിലവിളിക്കുന്ന 610 കുടുംബങ്ങള്‍ക്കൊപ്പമുണ്ടെന്നും സമാധാന പൂര്‍ണമായ ജീവിതം പുനഃസ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സത്വരമായി ഇടപെട്ട് പരിഹാരം കാണണമെന്നും കെസിഎംഎസ് പ്രസിഡന്റ് സിസ്റ്റര്‍ ആര്‍ദ്ര എസ്ഐസിയും സെക്രട്ടറി സിസ്റ്റര്‍ വിനീത സിഎസ്ജെയും ആവശ്യപ്പെട്ടു.