ബംഗളൂരുവിൽ വാഹനാപകടം; മലയാളി യുവാക്കൾ മരിച്ചു
1478483
Tuesday, November 12, 2024 7:00 AM IST
കണ്ണൂർ: ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ മലയാളി യുവാക്കൾ മരിച്ചു. മാലൂർ തൃക്കടാരിപ്പൊയിലെ നാരായണീയത്തിൽ റിഷ്ണു ശശീന്ദ്രൻ (23), പേരാവൂർ പെരുന്തോടി അത്തൂരിലെ കല്ലംപറമ്പിൽ കെ.എസ്. മുഹമ്മദ് സഹദ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചയോടെ ബംഗളൂരു ബന്നാർഘട്ട റോഡിൽ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ എതിരെവന്ന കാറുമായി ഇടിച്ചായിരുന്നു അപകടം.
കൂടെയുണ്ടായിരുന്ന മുഹമ്മദ് സഹദ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. റിഷ്ണു ശശീന്ദ്രൻ ആശുപത്രിയിലാണു മരിച്ചത്. റിഷ്ണു ശശീന്ദ്രൻ ബംഗളൂരുവിലെ ഒരു പെട്രോൾ കെമിക്കൽ കന്പനിയുടെ സൂപ്പർവൈസറാണ്. മുഹമ്മദ് സഹദ് ബംഗളൂരുവിൽ വിദ്യാർഥിയാണ്.
പരേതനായ ശശീന്ദ്രൻ-മാലൂർ മുൻ പഞ്ചായത്തംഗം ഷാജി ദന്പതികളുടെ മകനാണ് റിഷ്ണു. സഹോദരങ്ങൾ: അജന്യാ ശശീന്ദ്രൻ, ജിഷ്ണു ശശീന്ദ്രൻ. റിഷ്ണുവിന്റെ മൃതദേഹം ഇന്നു രാവിലെ ഒന്പതിന് തൃക്കടാരിപ്പൊയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഷംസുദ്ദീന് - ഹസീന ദന്പതികളുടെ മകനാണ് സഹദ്. സഹോദരൻ: പരേതനായ യസീദ്.