ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍​ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യി​രു​ന്ന പി.​പി. ദി​വ്യ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി. ജാ​മ്യ​വ്യ​വ​സ്ഥ പ്ര​കാ​ര​മാ​ണ് ദി​വ്യ ഹാ​ജ​രാ​യ​ത്. മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ ദി​വ്യ ത​യാ​റാ​യി​ല്ല.

ജാ​മ്യ​വ്യ​വ​സ്ഥ​പ്ര​കാ​രം എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം. അ​തി​ന്‍റ​യ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണ്ണൂ​ര്‍ ടൗ​ണ്‍ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ മു​ന്പാ​കെ ഹാ​ജ​രാ​യ​ത്. രാ​വി​ലെ 10 ന് ​അ​ഭി​ഭാ​ഷ​ക​നാ​യ വി​ഷ്ണു​ദേ​വ​യോ​ടൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി​യ ദി​വ്യ 10.50 തോ​ടെ​യാ​ണ് മ​ട​ങ്ങി​യ​ത്.