ചെ​മ്പ​ന്തൊ​ട്ടി: സ്കൂ​ൾ ക​ലോ​ത്സ​വം സാം​സ്കാ​രി​ക ഐ​ക്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ന്യം​നി​ന്നു പോ​കു​ന്ന ക​ലാ​രൂ​പ​ങ്ങ​ൾ കു​ട്ടി​ക​ളി​ലൂ​ടെ അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​കാ​ൻ ക​ലോ​ത്സ​വ​ങ്ങ​ൾ സ​ഹാ​യി​ക്കു​ന്നു. കു​ട്ടി​ക​ളി​ൽ മ​തേ​ത​ര ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും സ​ഹ​ക​ര​ണ മ​നോ​ഭാ​വ​വും വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ക​ലോ​ത്സ​വ​വേ​ദി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘാ​ട​ക​ സ​മി​തി​ അ​ധ്യ​ക്ഷ ഡോ.​ കെ.​വി. ഫി​ലോ​മി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​പി.​ സു​നി​ൽ​കു​മാ​ർ ര​ച​ന നി​ർ​വ​ഹി​ച്ച ക​ലോ​ത്സ​വ സ്വാ​ഗ​ത​ഗാ​നം ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ത്രേ​സ്യാ​മ്മ മാ​ത്യു പ്ര​കാ​ശ​നം ചെ​യ്തു. സൗ​മ്യ സ​ന്തോ​ഷ് ചി​ട്ട​പ്പെ​ടു​ത്തി​യ ക​ലോ​ത്സ​വ​ഗാ​ന നൃ​ത്ത​ശി​ല്പം വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത ചാ​ൻ​സി​ല​ർ റ​വ.​ ഡോ.​ ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ ഇ​രി​ക്കൂ​ർ എ​ഇ​ഒ പി.​കെ. ഗി​രീ​ഷ്മോ​ഹ​ൻ, ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് രാ​ധാ​കൃ​ഷ്ണ​ൻ മാ​ണി​ക്കോ​ത്ത്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ ആന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.