വിദ്യാഭ്യാസ സങ്കല്പം കാലാനുസൃതമായി മാറണം: എം. മുകുന്ദൻ
1478472
Tuesday, November 12, 2024 7:00 AM IST
കണ്ണൂർ: ആധുനിക കാലത്തിന് അനുസൃതമായ രീതിയിൽ വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള സങ്കല്പ ങ്ങൾ മാറണമെന്ന് പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ. മുണ്ടേരിയിലെ മുദ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനതല പ്രോജക്ടായ മുദ്രാകിരണം പദ്ധതിയുടെയും മുദ്ര എസി ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുദ്ര വിദ്യാഭ്യാസ പദ്ധതി ചെയർമാൻ കെ.കെ. രാഗേഷ് അധ്യക്ഷനായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ,കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, സിനിമാ സംവിധായകൻ ആഷിക് അബു, സിനിമാ താരങ്ങളായ ജയകൃഷ്ണൻ, ഗായത്രി വർഷ, ബദരിനാഥ് എന്നിവരും വിശിഷ്ടാതിഥികളായിരുന്നു