തിരുവാതിര, കൈകൊട്ടിക്കളി മത്സരങ്ങൾ നടത്തി
1478217
Monday, November 11, 2024 5:29 AM IST
മട്ടന്നൂർ: എഴുപത്തൊന്നാം അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ കൂത്തുപറമ്പ് സർക്കിൾ തല ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവാതിര, കൈകൊട്ടിക്കളി മത്സരങ്ങൾ സംഘടിപ്പിച്ചു. മട്ടന്നൂർ ഗവ. യുപി സ്കൂളിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത മത്സരം ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ മെംബർ സി.പി. ബിന്ദു അധ്യക്ഷത വഹിച്ചു.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.വി. ശശീന്ദ്രൻ, ഷീജ പുല്ലമ്പി, വി.പി. ബീന, കനകവല്ലി, എം.കെ. വനജ, കെ. ഉഷ, സി.പി. കമലാക്ഷി, കെ.സി. മിനി, കെ. ഉഷ, കെ. ശ്രീജ കുമാരി, ടി.പി. ബിന്ദു, കെ.എം. ഷീബ, എം. വിനീഷ എന്നിവർ പ്രസംഗിച്ചു. മട്ടന്നൂർ ഗവ. യുപി സ്കൂളിൽ നടന്ന മത്സരത്തിൽ 17 തിരുവാതിര ടീമുകളും കൈമുട്ടികളിയിൽ എട്ടു ടീമുകളുമാണ് പങ്കെടുത്തത്.
നാളെ വൈകുന്നേരം മട്ടന്നൂർ നഗരത്തിൽ വിളംബര ഘോഷയാത്രയും 15ന് വൈകുന്നേരം മട്ടന്നൂരിൽ ബൈക്ക് റാലിയും നടക്കും. കഴിഞ്ഞദിവസം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ നയിച്ച വാഹനപ്രചാരണ ജാഥയും മട്ടന്നൂരിൽ തെരുവോര ചിത്രരചനയും സംഘടിപ്പിച്ചിരുന്നു.
16ന് രാവിലെ 10ന് മട്ടന്നൂർ കൈലാസ് ഓഡിറ്റോറിയത്തിൽ കെ.കെ.ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ രണ്ടിന് സഹകരണ സെമിനാർ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ. എം. രാമനുണ്ണി വിഷയാവതരണം നടത്തും. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് കെ.പി. മോഹനൻ എംഎൽഎ സമ്മാനവിതരണം നടത്തും.