ഇ​രി​ട്ടി: മ​ല​യോ​ര ഹൈ​വേ​യി​ൽ വ​ള്ളി​ത്തോ​ട് മ​ണ​ത്ത​ണ റീ​ച്ചി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വെ​മ്പു​ഴ പാ​ല​ത്തി​ന്‍റെ പു​തി​യ സമാ​ന്തര പാ​ത​യി​ലൂ​ടെ ഗ​താ​ഗ​തം മാ​റ്റി​വി​ട്ടു. പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ സ്ലാ​ബു​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മ​ഴ​യി​ൽ ഒ​ഴു​കി​പ്പോ​യ അ​പ്രോ​ച്ച് റോ​ഡ് വീ​ണ്ടും നി​ർ​മി​ച്ച് ഗ​താ​ഗ​തം തി​രി​ച്ചു​വി​ട്ട​ത്.

മ​ല​യോ​ര ഹൈ​വേ​യി​ൽ ക​രി​ക്കോ​ട്ട​ക്ക​രി​യെ​യും എ​ടൂ​രി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ല​മാ​ണി​ത്. ഇ​വി​ടു​ത്തെ പ​ഴ​യ പാ​ലം പൊ​ളി​ച്ചു​മാ​റ്റി​യ ശേ​ഷ​മാ​ണ് പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ആ​റു​മാ​സം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കേ​ണ്ട പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം വൈ​കി​യ​തോ​ടെ മ​ഴ​യി​ൽ സ​മാ​ന്ത​ര റോ​ഡ് ഒ​ഴു​കി​പ്പോ​യി​രു​ന്നു.

റോ​ഡ് ഒ​ഴു​കി​പ്പോ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട യാ​ത്ര അ​ട​ക്കം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട് മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം പാ​ല​ത്തി​ന്‍റെ മെ​യി​ൻ സ്ലാ​ബി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ഇ​ട​പെ​ട​ലി​ലൂ​ടെ ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി പു​തി​യ പാ​ല​ത്തി​ലൂ​ടെ തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് പൂ​ർ​ത്തി​യാ​കാ​ൻ പാ​ല​ത്തി​ൽ നി​ന്നും മൂ​ന്ന് മീ​റ്റ​ർ സ്ലാ​ബ് കോ​ൺ​ക്രീ​റ്റ് ചെ​യ്യ​ണ്ട പ്ര​വൃ​ത്തി​യാ​ണ് ഇ​നി ബാ​ക്കി​യു​ള്ള​ത്. നി​ല​വി​ൽ പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചാ​ൽ മാ​ത്ര​മേ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. അ​തി​നാ​ണ് മ​ഴ​കു​റ​ഞ്ഞ​തോ​ടെ ഒ​ഴു​കി​പ്പോ​യ സ​മാ​ന്ത​ര റോ​ഡ് പു​ന​ർ​നി​ർ​മി​ച്ച് ഗ​താ​ഗ​തം തി​രി​ച്ചു വി​ട്ടി​രി​ക്കു​ന്ന​ത്.

മ​ല​യോ​ര ഹൈ​വേ​യു​ടെ വ​ള്ളി​ത്തോ​ട് മു​ത​ൽ മ​ണ​ത്ത​ണ വ​രെ 26 കി​ലോ​മീ​റ്റ​ർ ദൂ​രം 83 കോ​ടി​യോ​ളം രൂ​പ മു​ട​ക്കി​യാ​ണ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. റീ​ച്ചി​ൽ ആ​ന​പ്പ​ന്തി, വെ​മ്പു​ഴ, ചേ​ന്തോ​ട് തു​ട​ങ്ങി മൂ​ന്ന് പാ​ല​ങ്ങ​ളാ​ണ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ വെ​മ്പു​ഴ, ചേ​ന്തോ​ട് പാ​ല​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ആ​ന​പ്പ​ന്തി പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല.