എ​ട​ക്കോം: എ​ട​ക്കോം ഉ​ണ്ണി മി​ശി​ഹാ പ​ള്ളി​യും പ​രി​സ​ര​വും പ്ലാ​സ്റ്റി​ക് മു​ക്ത മേ​ഖ​ല​യാ​ക്കി മാ​റ്റാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി ഇ​ട​വ​കാ സ​മൂ​ഹം. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് പൗ​വ​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പാ​രി​ഷ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ള്ളി‍​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ഒ​രു പ​രി​പാ​ടി​ക​ളി​ലും​ നി​രോ​ധി​ത പേ​പ്പ​ർ ഗ്ലാ​സ്, പ്ലേ​റ്റു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചു.

പ​ള്ളി​യി​ൽ വ​രു​ന്ന​വ​ർ പ്ലാ​സ്റ്റി​ക് ക​വ​ർ, കു​ടി​വെ​ള്ള കു​പ്പി​ക​ൾ എ​ന്നി​വ​യൊ​ന്നും അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ക്ക​രു​ത്. മൃ​ത​സം​സ്കാ​ര വേ​ള​ക​ളി​ൽ പ്ലാ​സ്റ്റി​ക്കി​ൽ പൊ​തി​ഞ്ഞ റീ​ത്തു​ക​ൾ, ബൊ​ക്കെ​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കി​ല്ല. എ​ന്നാ​ൽ, ആ​ദ​ര​വ് അ​ർ​പ്പി​ക്കാ​ൻ പൂ​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി തു​ട​രും.

പ്ലാ​സ്റ്റി​ക് ക​വ​ർ, മി​ന​റ​ൽ വാ​ട്ട​ർ കു​പ്പി​ക​ൾ എ​ന്നി​വ അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ക്ക​രു​ത്. ഈ ​തീ​രു​മാ​ന​ത്തോ​ട് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പാ​രി​ഷ് കൗ​ൺ​സി​ൽ അ​ഭ്യ​ർ​ഥി​ച്ചു