പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശം: ആ​ശ​ങ്ക​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ഞ്ച​ത്തൊ​ട്ടി​യി​ൽ ജ​ന​കീ​യ സ​ദ​സ്
Thursday, August 22, 2024 4:01 AM IST
കോ​ത​മം​ഗ​ലം: പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ച അ​ഞ്ചാ​മ​ത് ക​ര​ട് വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ള്ള ആ​ശ​ങ്ക​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ഞ്ച​ത്തൊ​ട്ടി​യി​ൽ ജ​ന​കീ​യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.

ജ​ന​വാ​സ മേ​ഖ​ല​യെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഉ​റ​ച്ച നി​ല​പാ​ട്. ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ പ​റ​ഞ്ഞു. ജ​ന​കീ​യ സ​ദ​സി​ൽ പ​ഞ്ചാ​യ​ത്തം​ഗം മി​നി മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ പ​ഞ്ചാ​യ​ത്ത് ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ഗോ​പി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി കു​ര്യാ​ക്കോ​സ്, മാ​ർ ഗ്രി​ഗോ​റി​യോ​സ് പ​ള്ളി വി​കാ​രി ഫാ. ​സി​ബി ഇ​ട​പ്പു​ള​വ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ഷി പൊ​ട്ട​യ്ക്ക​ൽ,

ഡെ​യ്സി ജോ​യ്, കെ.​എ സി​ബി, കി​ഫ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ജു​മോ​ൻ ഫ്രാ​ൻ​സി​സ്, സി.​ജെ എ​ൽ​ദോ​സ്, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​റ്റി പൊ​ന്ന​ച്ച​ൻ, സി​ന്ധു അ​നി​ൽ​കു​മാ​ർ, മാ​ത്യു ജോ​ർ​ജ്, അ​ജേ​ഷ് കു​മാ​ർ, ഷൈ​ജ​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.