യു​വ​തി​ക്ക് ന​ടു​റോ​ഡി​ല്‍ ക്രൂ​ര മ​ർ​ദനം; പോലീസ് അന്വേഷണമാരംഭിച്ചു
Thursday, August 22, 2024 3:47 AM IST
മ​ര​ട്: ന​ടു​റോ​ഡി​ൽ യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദിക്കു​ന്ന സി​സി​ടി​വി ദൃ​ശ്യം പു​റ​ത്ത് വ​ന്ന​തോ​ടെ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച് മ​ര​ട് പോ​ലീ​സ്.

വൈ​റ്റി​ല ജ​ന​ത റോ​ഡി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 4.30 ഓ​ടെ​യാ​ണ് സം​ഭ​വം. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി​യേ​യും മ​ർ​ദി​ച്ച യു​വാ​ക്ക​ളെ​യും ക​ണ്ടെ​ത്തി മൊ​ഴി​യെ​ടു​ത്തു. എ​രൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി ബ്യൂ​ട്ടി പാ​ർ​ല​ർ ന​ട​ത്തു​ക​യാ​ണ്.

യു​വാ​ക്ക​ൾ ജ​ന​താ റോ​ഡി​ലു​ള്ള​വ​രാ​ണ്. ജ​ന​ത റോ​ഡി​ലെ യു​വാ​വു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ചൊവ്വാഴ്ച ജോലിക്കു പോയ ഇവർ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ജ​ന​ത റോ​ഡി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്.

ഇ​തേച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് മ​ർ​ദന​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണു വി​വ​രം. ബ​ഹ​ളം നാ​ട്ടു​കാ​ർ ക​ണ്ടെ​ങ്കി​ലും ആ​രും ഇ​ട​പെ​ട്ടി​ല്ല. മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്ന് സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ എ​സി​പി മ​ര​ട് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് നി​ർ​ദേശം ന​ൽ​കി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ​രാ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ കേ​സെ​ടു​ത്തി​ട്ടി​ല്ല. യു​വ​തി​യെ മ​ർ​ദി​ക്കു​ന്ന​ത് വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്ന യു​വാ​വാ​ണെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.