വൈദികരെ ആക്രമിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണം: പി.വി. അന്‍വര്‍
Tuesday, April 8, 2025 12:02 AM IST
കൊച്ചി: മധ്യപ്രദേശിലെ ജബല്‍പുരില്‍ കത്തോലിക്കാവൈദികർക്കുനേരേ ആക്രമണം അഴിച്ചുവിട്ട വര്‍ഗീയ മതഭ്രാന്തന്മാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി.വി. അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.