വൃത്തി കോണ്‍ക്ലേവ് നാളെ മുതല്‍ തിരുവനന്തപുരത്ത്
Tuesday, April 8, 2025 12:02 AM IST
കൊച്ചി: മാലിന്യസംസ്കരണ രംഗത്ത് കേരളത്തിന്റെ മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വൃത്തി 2025 ദേശീയ കോണ്‍ക്ലേവ് നാളെ മുതല്‍ 13 വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
നാളെ വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.
13ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും.