ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യഹര്‍ജി പിന്‍വലിച്ചു
Tuesday, April 8, 2025 12:02 AM IST
കൊച്ചി: ഹൈബ്രിഡ് കഞ്ചാവു കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച നടന് ശ്രീനാഥ് ഭാസി പിന്നീട് ഹര്‍ജി പിന്‍വലിച്ചു. കേസില്‍ എക്സൈസ് പ്രതിചേര്ത്തിട്ടില്ലാത്ത സാഹചര്യത്തിലാണു ഹര്‍ജി പിന്‍വലിച്ചതെന്നാണ് വിശദീകരണം.
തുടര്‍ന്ന് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് ഹര്‍ജി തീര്‍പ്പാക്കി. നേരത്തേ ഹര്‍ജി പരിഗണിച്ച കോടതി, സര്‍ക്കാരിനു നോട്ടീസയ്ക്കാന്‍ നിര്‍ദേശിക്കുകയും 22ലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഹര്‍ജി പിന്‍വലിച്ചത്.
കഞ്ചാവ് ഇടപാടുമായി ബന്ധമില്ലെന്നും ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് എക്സൈസ് പരാമര്‍ശിച്ച സാഹചര്യത്തില്‍ തന്നെ കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്തു പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ശ്രീനാഥ് ഭാസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
ഈമാസം ഒന്നിന് ഓമനപ്പുഴയില്‍ അറസ്റ്റിലായ തസ്ലീമ സുല്‍ത്താനയുടെ ഫോണിലാണ് ഹര്‍ജിക്കാരനുമായുള്ള ചാറ്റുകള്‍ കണ്ടത്. ക്രിസ്റ്റീനയെന്നു പരിചയപ്പെടുത്തി അവര്‍ സന്ദേശമയച്ചപ്പോള്‍ ‘വെയ്റ്റ്’ എന്ന് മറുപടി നല്‍കുക മാത്രമാണുണ്ടായതെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
ഈമാസം ഒന്നിന് പ്രതി ഫോണില്‍ വിളിച്ചു കഞ്ചാവ് വേണോയെന്നു ചോദിച്ചെന്നും കളിയാക്കുകയാണെന്നു കരുതി പ്രതികരിച്ചില്ലെന്നുമാണ് നടന്റെ പക്ഷം. ആരാധികയാണെന്നു പറഞ്ഞാണ് സ്ത്രീ നേരത്തേ തന്റെ ഫോണ്‍ നമ്പര്‍ തരപ്പെടുത്തിയിരുന്നതെന്നും ഹര്‍ജിയില്‍ ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു.