മില്‍മ ഓഫീസിനു മുന്നില്‍ ക്ഷീരകർഷകരുടെ പ്രതിഷേധം
Tuesday, April 8, 2025 12:02 AM IST
കൊച്ചി: പാലിന് സംഭരണവില 70 രൂപ ആക്കുക, വില നിശ്ചയിക്കുന്ന ചാര്‍ട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ക്ഷീരകര്‍ഷകര്‍ ഇടപ്പള്ളി മില്‍മ ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി.
മില്‍മ മുന്‍ ചെയര്മാന് കെ.ടി.ജയന് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്ഷീരകര്‍ഷകര്‍ പങ്കെടുത്തു.