ലോട്ടറി വില കൂട്ടാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം: ചെന്നിത്തല
Tuesday, April 8, 2025 12:02 AM IST
തിരുവനന്തപുരം: കേരള ലോട്ടറിയുടെ വില കൂട്ടുവാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ലോട്ടറിയുടെ വില 40 രുപയിൽ നിന്നും 50 ആക്കുവാനുള്ള സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് ഐഎൻടിയുസി സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോട്ടറി ടിക്കറ്റിന്റെ വില വർധിപ്പിക്കുവാനുള്ള സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ലോട്ടറി വ്യവസായം തകർന്ന് ഭിന്നശേഷിക്കാരും രോഗബാധിതരുമായ ലക്ഷണക്കിന് ലോട്ടറി തൊഴിലാളികളുടെ ജീവിതം തകരും.
ലോട്ടറി മാഫിയകളുടെ താത്പര്യത്തിനായാണ് പിണറായി സർക്കാർ തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുള്ളെന്നും ചെന്നിത്തല പറഞ്ഞു.