കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വനംവകുപ്പിനെതിരേ നിയമ നടപടിക്ക്
Monday, March 24, 2025 2:56 AM IST
കോതമംഗലം: ആലുവ-മൂന്നാര്‍ രാജപാത യാത്രയ്ക്കായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ടു നടത്തിയ ജനമുന്നേറ്റ യാത്രയില്‍ പങ്കെടുത്ത കോതമംഗലം രൂപത മുന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കുമെതിരേ കേസെടുത്തതില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നിയമനടപടിക്കൊരുങ്ങുന്നു.
കുട്ടമ്പുഴയില്‍ യോഗം ചേര്‍ന്നാണ് റോഡ് സമരവുമായി ബന്ധപ്പെട്ട കമ്മിറ്റി തുടര്‍നടപടികള്‍ ചര്‍ച്ചചെയ്തത്. പൊതുമരാമത്ത് റോഡ് അടച്ചുകെട്ടി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന വനംവകുപ്പ് അനാവശ്യ അവകാശവാദം ഉയര്‍ത്തുകയാണെന്നും വനംവകുപ്പിന്റേതല്ലാത്ത ഭൂമിയില്‍ പ്രവേശിച്ചതിനു കേസെടുത്തത് തെറ്റാണെന്നും യോഗം ചൂണ്ടിക്കാട്ടി.