ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് മ​ര​ണ​സം​ഖ്യ കു​റ​യു​ന്ന​ത് പെ​ന്‍ഷ​ന്‍ബാ​ധ്യ​ത കൂ​ട്ടി​യെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. കേ​ര​ള എ​ന്‍ജി​ഒ യൂ​ണി​യ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ​യോ​ഗം ആ​ല​പ്പു​ഴ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പെ​ന്‍ഷ​ന്‍ പ​റ്റു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ കേ​ര​ള​ത്തി​ലു​ണ്ട്. മ​ര​ണ​സം​ഖ്യ വ​ള​രെ​ക്കു​റ​വാ​ണ്. എ​ല്ലാ​വ​രും മ​രി​ക്ക​ണ​മെ​ന്ന​ല്ല പ​റ​ഞ്ഞ​തി​ന്‍റെ അ​ര്‍ഥം. പെ​ന്‍ഷ​ന്‍ കൊ​ടു​ക്കാ​തി​രി​ക്കാ​ന്‍ പ​റ്റു​മോ?

ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ല്‍ കേ​ര​ളം ഒ​ന്നാ​മ​താ​ണ്. അ​തും പ്ര​ശ്‌​ന​മാ​ണ്. ജ​നി​ക്കു​ന്ന​തു മാ​ത്ര​മ​ല്ല, മ​രി​ക്കു​ന്ന​തും വ​ള​രെ​ക്കു​റ​വാ​ണ്.

80, 90, 95, 100 വ​യ​സു​വ​രെ ജീ​വി​ക്കു​ന്ന​വ​രു​ണ്ട്. 94 വ​യ​സാ​യ എ​ന്‍റെ അ​മ്മ​യും പെ​ന്‍ഷ​ന്‍ വാ​ങ്ങു​ന്നു​ണ്ട്. എ​ന്തി​നാ​ണ് നി​ങ്ങ​ള്‍ക്കു പെ​ന്‍ഷ​നെ​ന്ന് ഞാ​ന്‍ ചോ​ദി​ച്ചി​ട്ടു​ണ്ട് -മ​ന്ത്രി പ​റ​ഞ്ഞു.