കെഎസ്ഇബി പോസ്റ്റുകളിലൂടെ കേബിൾ
Tuesday, March 25, 2025 1:21 AM IST
തിരുവനന്തപുരം: കെഎസ്ഇബിയുടെ പോസ്റ്റുകളിലൂടെ കേബിൾ, ബ്രോഡ്ബാൻഡ്, മൊബൈൽ കേബിളുകൾ വലിക്കുന്നതിന് ഈടാക്കുന്ന വാടക ഏകീകരിക്കുന്നതു പരിഗണനയിലാണെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടിക്കു വേണ്ടി മന്ത്രി കെ.രാജൻ നിയമസഭയിൽ അറിയിച്ചു.
വാടകനിരക്ക് ഏകീകരിക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ പരിശോധിക്കുകയാണെന്നും തീരുമാനം ഉടനുണ്ടാവുമെന്നും മോൻസ് ജോസഫിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.