കൊ​​​ല്ലം: ബം​​​ഗ​​​ളു​​​രു​​​വി​​​ല്‍ ക​​​ട​​​യ്ക്ക​​​ല്‍ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​ണ്ട് ന​​​ഴ്സിം​​​ഗ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ചു. മ​​​ഞ്ഞ​​​പ്പാ​​​റ താ​​​ഴേ​​​ക്ക​​​ര വി​​​ട്ടി​​​ല്‍ ന​​​സീ​​​ര്‍-​​​സ​​​ലീ​​​ന​​​ബി​​​വി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ന്‍ മു​​​ഹ​​​മ്മ​​​ദ് യാ​​​സീ​​​ന്‍ (19), കോ​​​ട്ടു​​​ക്ക​​​ല്‍ ദീ​​​പാ മ​​​ന്‍​സി​​​ലി​​​ല്‍ ദി​​​ലീ​​​പ് -റ​​​സീ​​​ന ബീ​​​വി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ന്‍ അ​​​ല്‍​ത്താ​​​ഫ് (19) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലെ ചി​​​ത്ര​​​ദു​​​ര്‍​ഗ് എ​​​സ്ജെ​​​എം ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജി​​​ലെ ഒ​​​ന്നാം വ​​​ര്‍​ഷ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​ണ് ഇ​​​രു​​​വ​​​രും.​​​ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന കൊ​​​ല്ലാ​​​യി​​​ല്‍ നൗ​​​ഷാ​​​ദ് മ​​​ന്‍​സി​​​ല്‍ ന​​​ബീ​​​ലി (19)​​​നെ ബം​​​ഗ​​​ളു​​​രു​​​വി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ 3.30ഓ​​​ടെ ചി​​​ത്ര​​​ഗു​​​ര്‍​ഗ ജെ​​​സി​​​ആ​​​ര്‍ ജം​​​ഗ്ഷ​​​ന് സ​​​മീ​​​പ​​​ത്താ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. അ​​​ത്താ​​​ഴം ക​​​ഴി​​​ച്ച് തി​​​രി​​​കെ മ​​​ട​​​ങ്ങു​​​ന്ന​​​വ​​​ഴി ക​​​ര്‍​ണാ​​​ട​​​ക എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സ് ബൈ​​​ക്കി​​​ലി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന് രാ​​​വി​​​ലെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി​​​ക്കും.