രാജീവ് ചന്ദ്രശേഖര്‍ ബിജെപി ഐഡിയോളജിയുള്ള ആളാണെന്ന് കരുതുന്നില്ല: സതീശന്
Monday, March 24, 2025 3:20 AM IST
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ ഐഡിയോളജിയുള്ള ആളാണെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ബിജെപി അവര്‍ക്ക് ഇഷ്ടമുള്ളയാളെ പ്രസിഡന്റാക്കട്ടെ. അതില്‍ തങ്ങള്‍ക്ക് പ്രശ്നമുണ്ടാകേണ്ട കാര്യമില്ല.
വേറെ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടില്ല. രാജീവ് ചന്ദ്രശേഖറിന്റേത് ലേറ്റ് എന്‍ട്രിയാണ്. ആരു വേണമെങ്കിലും വരട്ടെ. വ്യക്തികളോടല്ല, അവരുടെ ഐഡിയോളജികളോടാണ് കോണ്‍ഗ്രസ് ഫൈറ്റ് ചെയ്യുന്നത്. സുരേന്ദ്രന് ബിജെപി അധ്യക്ഷനായിരുന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു. സുരേന്ദ്രനോടല്ല, സുരേന്ദ്രന് പ്രതിനിധാനം ചെയ്ത ഐഡിയോളജിയോടായിരുന്നു ഞങ്ങള്‍ ഫൈറ്റ് ചെയ്തിരുന്നത്. അതു തുടരുമെന്നും സതീശൻ പറഞ്ഞു.