പെരിയാറിൽ അച്ഛനും മകനും മുങ്ങിമരിച്ചു
Monday, March 24, 2025 3:20 AM IST
കാലടി: പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂർ നെടുവേലി കണ്ണപ്പൻ ഗംഗ (51), മകൻ ധാർമിക് (7) എന്നിവരാണ് മരിച്ചത്. മലയാറ്റൂർ മധുരിമ ജംഗ്ഷന് സമീപം പെരിയാറിൽ വൈശ്യൻകുടി കടവിൽ ഇന്നലെ വൈകുന്നേരം 4.45നായിരുന്നു അപകടം.
കുളിക്കാൻ പോയിട്ട് ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ധാർമിക് പുഴയിൽ പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാറ്റൂർ സെന്റ് മേരീസ് എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ധാർമിക്. കണ്ണപ്പൻ ഗംഗ ഡ്രൈവറാണ്. ഭാര്യ: സന്ധ്യ. മകൾ: ശ്രീദുർഗ (മലയാറ്റൂർ സെന്റ് തോമസ് സ്കൂൾ വിദ്യാർഥിനി).