കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയെ അനുസ്മരിച്ചു
Monday, March 24, 2025 2:56 AM IST
കൊച്ചി: സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ 25-ാം ചരമവാര്‍ഷികം ആചരിച്ചു.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ അദ്ദേഹത്തിന്റെ കബറിടത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരണ പ്രാര്‍ഥന നടത്തി.
ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, സീറോമലബാര്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടം, എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാള്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ബസിലിക്ക അഡ്മിനിസ്ട്രേറ്റര്‍ ഫാ. തരിയന്‍ ഞാളിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.