കണ്ണൂർ വിമാനത്താവളത്തിന് വീണ്ടും വ്യാജ ബോംബ് ഭീഷണി
Monday, March 24, 2025 2:56 AM IST
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചെന്ന പരാതിയിൽ എയർപോർട്ട് പോലീസ് കേസെടുത്തു. ശനിയാഴ്ച പുലർച്ചെയാണു വിമാനത്താവളത്തിന്റെ ഔദ്യോഗിക ഇ-മെയിൽ ഐഡിയിലേക്ക് വ്യാജ സന്ദേശം എത്തിയത്.
വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണു ഭീഷണി. ഇ-മെയിൽ അയച്ചത് ആരെന്നു വ്യക്തമായിട്ടില്ല. എയർപോർട്ട് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ എയർപോർട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.