എകെജി സെന്റർ ഭൂമി കേരള സർവകലാശാലയ്ക്ക് മടക്കി നൽകണമെന്നാവശ്യപ്പെട്ട് നിവേദനം
Monday, March 24, 2025 2:56 AM IST
തിരുവനന്തപുരം: എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് എകെജിയുടെ നാമത്തിൽ പഠനഗവേഷണ കേന്ദ്രത്തിനായി സിപിഎമ്മിന് അനുവദിച്ച ഭൂമി കേരളാ സർവകലാശാലയ്ക്ക് തിരിച്ചു നല്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൽ കമ്മിറ്റി ഗവർണർക്കും കേരളാ സർവകലാശാല വൈസ് ചാൻസലർക്കും നിവേദനം നല്കി.
ദുരുപയോഗം ചെയ്ത ഭൂമി ചട്ട പ്രകാരം സർവകലാശാല തിരികെ ഏറ്റെടുക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ഗവർണർക്കും, കേരള സർവകലാശാല വിസിക്കും നിവേദനം നൽകിയത്.