സ്കൂള്‍ വാനില്‍ വന്നിറങ്ങിയ രണ്ടുവയസുകാരി അതേ വാഹനമിടിച്ചു മരിച്ചു
Friday, March 14, 2025 1:49 AM IST
കോഴിക്കോട്: കുണ്ടായിത്തോട് കരിമ്പാടത്ത് സ്കൂള്‍ വാനില്‍ നിന്നിറങ്ങിയ രണ്ടാംക്ലാസുകാരി അതേവാഹനം കയറി മരിച്ചു.
ചെറുവണ്ണൂര്‍ വെസ്റ്റ് എഎല്‍പി സ്കൂള്‍ വിദ്യാര്‍ഥിനിയും നല്ലളം കീഴ്വനപാടം വി.പി. അഫ്സലിന്റെ മകളുമായ സന്‍ഹ മറിയം (7) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് അപകടം. കുട്ടിയെ ഇറക്കിയശേഷം വാന്‍ പിന്നോട്ടെടുത്തപ്പോള്‍ ദേഹത്തുകൂടെ കയറിയിറങ്ങി. കുട്ടി സംഭവ സ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞു.അമ്മ: സുമയ്യ. സഹോദരങ്ങള്‍: റബീഹ്, യസീദ്.