ദളിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നു: വി.ഡി. സതീശന്
Friday, March 14, 2025 12:04 AM IST
കൊച്ചി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ നിഷേധിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ഈ വിഭാഗങ്ങളോടുള്ള സംസ്ഥാനസര്‍ക്കാരിന്റെ സമീപനം നീതിപൂര്‍വമല്ലെന്നും അദ്ദേഹം ആരോപിച്ചു.
എസ്സി, എസ്ടി ഫണ്ട് വെട്ടിക്കുറച്ചതിനും ദളിത് സമൂഹത്തോടുള്ള അവഗണനയ്ക്കുമെതിരേ എറണാകുളം എജെ ഹാളില്‍ നടത്തിയ യുഡിഎഫ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ.ബാബു, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ്, യുഡിഎഫ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷന്, എ.പി. അനില്‍കുമാര്‍, പി.എം.എ. സലാം, വി.പി. സജീന്ദ്രന്, പി.സി. തോമസ്, ഷാനിമോള്‍ ഉസ്മാന്, ജോസഫ് വാഴയ്ക്കന്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.